Powered By Blogger

Thursday, January 27, 2011

ഈ സാക്ഷിക്ക് കൊമ്പുണ്ട്***

കഥാഘടന കൊണ്ടും ആഖ്യാനം കൊണ്ടും ശ്രദ്ധേയമായ
'പാസഞ്ചറി'നു ശേഷം രഞ്ജിത് ശങ്കര് വീണ്ടുമൊരു സിനിമയുമായി എത്തുകയാണ് -'അര്ജുനന് സാക്ഷി'

മലയാള സിനിമയിലേക്ക് 'പാസഞ്ചര്' ഓടിയെത്തിയത് പുതുമയുടെ ചൂളംവിളിയുമായായിരുന് നു. സാമൂഹികമായ ഒരു കാഴ്ചപ്പാടുള്ള സിനിമ. പതിവു രീതികള് വിട്ട് കഥ പറയാനുള്ള ശ്രമം. ബോക്സ്ഓഫീസിലും തകര്പ്പന് പ്രകടനം. രഞ്ജിത് ശങ്കര് എന്ന യുവസംവിധായകനെ മലയാള സിനിമ ശ്രദ്ധിക്കാന് തുടങ്ങി. അടുത്ത ചിത്രം എന്തായിരിക്കും? പാസഞ്ചറിന്റെ വിജയലഹരിയില് പലരും ഓഫറുകളുമായി സമീപിച്ചെങ്കിലു ം പൂര്ണമായൊരു കഥയും തിരക്കഥയുമില്ലാ തെ അടുത്ത ചിത്രത്തെ പറ്റി ചിന്തിക്കുന്നേയ ില്ല എന്ന നിലപാടിലായിരുന് നു രഞ്ജിത്.

രഞ്ജിത് തിരിച്ചുപോവുകയാ ണ് ചെയ്തത്. പന്ത്രണ്ടു വര്ഷം മുമ്പ് എന്ജിനിയറിങ് ഫൈനല് ഇയറിന്റെ ഭാഗമായി ഒരു പ്രൊജക്ട് തയ്യാറാക്കിയിരു ന്നു. അന്ന് കൊച്ചിയുടെ മാറുന്ന മുഖത്തെപ്പറ്റി വന്ന ഒരു റിപ്പോര്ട്ടും വരാന്പോകുന്ന വികസന പദ്ധതികളെപ്പറ്റ ി വന്ന റിപ്പോര്ട്ടുമെല ്ലാം മനസ്സിലെത്തി. ഒരു വ്യാഴവട്ടത്തിനു ശേഷം പക്ഷേ കൊച്ചി അധികമൊന്നും മാറിയിട്ടില്ല. പല പദ്ധതികളും ഇപ്പോഴും കടലാസില്. എന്തുകൊണ്ടാണിത് ? ഈ അന്വേഷണത്തില് നിന്ന് രഞ്ജിത്തിന്റെ മനസ്സില് ഒരു സിനിമ തുടങ്ങുന്നു- 'അര്ജുനന് സാക്ഷി'. മഹാഭാരതത്തില് വില്ലാളിയായ അര്ജുനന് കുരുക്ഷേത്രഭൂമി യില് പകച്ചുനില്ക്കുന്നവനാ ണ്. കൃഷ്ണന്റെ ഗീതോപദേശത്തിലൂട െ പോരാട്ടവീര്യം വീണ്ടെടുക്കുന്നവനാണ് . അങ്ങനെയൊരു അര്ജുനനാണോ ഇത്. സംവിധായകനോട് ചോദിക്കാം. എസ്.ആര്.ടി. ഫിലിംസിന്റെ ബാനറില് എസ്. സുന്ദരരാജന് നിര്മിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിക് കാനുള്ള അവസാനഘട്ട ജോലികള്ക്കിടയിലിരുന് നാണ് രഞ്ജിത് മറുപടി പറയുന്നത്...

ആരാണ് അര്ജുനന്?
ആരുമാവാം. നിങ്ങളോ ഞാനോ ആരും. അത് ചിത്രം കണ്ടിട്ട് പ്രേക്ഷകര് തീരുമാനിക്കേണ്ട കാര്യമാണ്.

നായകനായി പൃഥിരാജിനെ തീരുമാനിക്കാന് കാരണം?


പാസഞ്ചറില് പൃഥിരാജ് അഭിനയിക്കേണ്ടതായിരുന ്നു. പല കാരണങ്ങളും കൊണ്ട് മാറിപ്പോയി. രണ്ടാമതൊരു ചിത്രത്തെപ്പറ്റ ി ആലോചിക്കുമ്പോള് കഥയെക്കുറിച്ച് മാത്രമേ ആലോചിച്ചുള്ളൂ. തിരക്കഥ പൂര്ത്തിയായ ശേഷമാണ് താരനിര്ണയം നടത്തിയത്. ഇതിലെ നായകനായ റോയ് മാത്യുവിന് പുതിയ തലമുറയുടെ പ്രതിനിധികൂടിയാ യ പൃഥി തന്നെയായിരുന്നു എന്തുകൊണ്ടും യോജിക്കുക. കഥ കേട്ട് പൃഥിയും ആവേശപൂര്വം സ്വീകരിച്ചു.

പൃഥിരാജിന്റെ ഹീറോയിസം പ്രതീക്ഷിക്കാവു ന്ന കഥയാണോ?


പതിവ് ഹീറോ സങ്കല്പ്പമല്ല. റോയ് മാത്യു നമുക്ക് ചുറ്റും കാണുന്ന അനേകം കഥാപാത്രങ്ങളിലൊ രാള് മാത്രമാണ്. ആര്ക്കിടെക്റ്റാ ണ്. സ്വന്തം കാര്യങ്ങളില് മാത്രം തല്പരരായ യുവതലമുറയുടെ പ്രതിനിധി. കഥയില് അയാളൊരു തിരിച്ചറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിലാണ്. എവിടെയോ വെച്ച് റോയ് മാത്യുവും ഒരു ഹീറോ ആവുന്നുണ്ട്. ഒപ്പം സമൂഹത്തിലുള്ള, അറിയപ്പെടാതെ കിടക്കുന്ന യഥാര്ഥ ഹീറോകളെയും സിനിമ കണ്ടെത്തുന്നു. അല്ലാതെ വണ്മാന് ഷോ ഫിലിം അല്ല.
സ്വന്തം സിനിമാ സങ്കല്പ്പം അങ്ങനെയാണോ?


ഞാന് കാണാന് ആഗ്രഹിക്കുന്ന സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പ്പം. അത് പ്രേക്ഷകര് കാണാന് ആഗ്രഹിക്കുന്നതുകൂടിയ ാവുമ്പോള് വിജയിക്കുന്നു. 'പാസഞ്ചര്' അതിന് അടിവരയിട്ടു. സിനിമ ചെയ്യണമെന്ന സത്യസന്ധമായ ആഗ്രഹവും ഹോംവര്ക്കുമുണ്ടെങ്കി ല് അത് യാഥാര്ഥ്യമാവും.

ചിത്രം മുന്നോട്ടുവെക്ക ുന്ന സന്ദേശം?

നല്ല ജോലി, ശമ്പളം, കുടുംബം. കാറില് കയറി ഗ്ലാസ് ഉയര്ത്തി ഏ.സി. ഓണ് ചെയ്തു കഴിഞ്ഞാല് ലോകം വൃത്തിയുള്ളതായു ം സുരക്ഷിതത്വമുള്ളതായു ം നിങ്ങള്ക്കു തോന്നാം. എന്നാല് യഥാര്ഥത്തില് വേദനകളും പ്രശ്നങ്ങളും അഴിമതികളും എല്ലാം നിറഞ്ഞ മറ്റൊരു ലോകമുണ്ട്. മേല് പറഞ്ഞപോലെ പെട്ടിയിലടച്ചൊര ു ജീവിതമാണോ അഭികാമ്യം? അതോ സമൂഹത്തിന് എന്തെങ്കിലും ചെയ്യുന്നതാണോ? അതിന് അതിന്റേതായ വേദനകളും ബുദ്ധിമുട്ടുകളു ം ഉണ്ടാവും. എന്നാലും സാമൂഹികജീവി എന്ന നിലയില് നമുക്ക് ചില കടപ്പാടുകളില്ലേ . ഈ ചിത്രം മുന്നോട്ടുവെക്ക ുന്ന ചര്ച്ചാ വിഷയം അതാണ്. എല്ലാത്തിനും സാക്ഷിയായി എത്രകാലം വെറുതെയിരിക്കാന ാവും. സാമൂഹികജീവിയെന് ന നിലയിലുള്ള പ്രതികരണം അവന്റെ ഉള്ളിലെ ഹീറോയെ പുറത്തെത്തിക്കു ം. സാക്ഷിക്കും കൊമ്പു മുളയ്ക്കും.

നായികയ്ക്കുള്ള പ്രാധാന്യം?

'മാതൃഭൂമി'യില് പത്രപ്രവര്ത്തകയ ായ അഞ്ജലി മേനോന് ആണ് നായിക. ആന് അഗസ്റ്റിന് ആണ് അവതരിപ്പിക്കുന് നത്. ഇതിലെ എല്ലാ കഥാപാത്രങ്ങള്ക് കും അവരവരുടേതായ പ്രാധാന്യം ഉണ്ട്. നായികയ്ക്കും.

സമീപനത്തില് എന്തെങ്കിലും പ്രത്യേകതകള്?
കുത്തനെ വളരുന്ന കൊച്ചിയാണ് കഥാ പശ്ചാത്തലം. നായകന് റോയ് മാത്യു താമസിക്കുന്നത് 25-ാം നിലയിലാണ്. അയാളുടെ ഓഫീസ് 15-ാം നിലയിലാണ്. അയാള് ആശുപത്രിക്കിടക്കയിലാ വുമ്പോള് അത് 30-ാം നിലയിലാണ്. ഇങ്ങനെ മേലോട്ട് വളരുന്ന ഒരു നഗരത്തെ ചിത്രീകരിക്കുമ്പോഴുണ ്ടാകുന്ന വിഷ്വല് ട്രീറ്റ്മെന്റില ് ശ്രദ്ധിച്ചിട്ടു ണ്ട്.

മറ്റ് താരങ്ങള്?

നെടുമുടി വേണു, ജഗതി ശ്രീകുമാര്, മുകേഷ്, വിജയരാഘവന്, ബിജുമേനോന്, സലീംകുമാര്, സുരാജ് വെഞ്ഞാറമ്മൂട്, വിജേഷ് തുടങ്ങിയവര്.രഞ്ജിത്ത ിന്റെ, സിനിമയിലേക്കുള് ള വരവ് മറ്റൊരു സിനിമ പോലെയാണ്. സോഫ്റ്റ് വെയര് എന്ജിനിയറിങ് പഠിച്ച് ആ മേഖലയില് ജോലി ചെയ്യുമ്പോള് തന്നെ മിനിസ്ക്രീനില് തിരക്കഥയെഴുതി തുടങ്ങി. പിന്നെ സ്വന്തമായി സിനിമ നിര്മിച്ച് സംവിധാനം ചെയ്യാന് തീരുമാനിച്ചു.

ആരുടേയും അസിസ്റ്റന്റായില ്ല. സംവിധാനം പഠിക്കാനും പോയില്ല. ലാല്ജോസിന്റെ 'അറബിക്കഥ' ഷൂട്ടിങ് കാണാന് പോയി. ലാലാണ് ശ്രീനിവാസനെ പരിചയപ്പെടുത്തിക്കൊട ുക്കുന്നത്. അതൊരു വഴിത്തിരിവായി. അദ്ദേഹം ഒപ്പം നിന്നു. പാസഞ്ചര് യാഥാര്ഥ്യമായി. ഇപ്പോഴിതാ 'അര്ജുനന് സാക്ഷി'. മലയാള സിനിമയില് ഈ സംവിധായകന് തന്റെ സ്ഥാനം ഉറപ്പിക്കുമോ? അതിനും നമുക്കും സാക്ഷിയാവാം...

No comments:

Post a Comment