Powered By Blogger

Thursday, January 27, 2011

അര്ജുനന് സാക്ഷിയുമായി പൃഥ്വി വീണ്ടും

വിജയം അനിവാര്യമായിരിക്കുന് ന വേളയില് അര്ജുനന് സാക്ഷിയുമായി പൃഥ്വി വീണ്ടും തിയറ്ററുകളിലേക് ക്. വന് കോലാഹലങ്ങളോടെ പൃഥ്വി ചിത്രങ്ങള് തകിടുപൊടിയാവുന്നതിനാ ണ് 2010 സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിക്കൊപ്പമുള് ള പോക്കിരി രാജ മാറ്റനിര്ത്തിയാ ല് പൃഥ്വിയുടെ താന്തോന്നിയും ത്രില്ലറും അന്വറുമെല്ലാം വന്തിരിച്ചടിയാണ ് ഏറ്റുവാങ്ങിയത്.

പുതുവര്ഷത്തിലെ ആദ്യ പൃഥ്വി ചിത്രം ഈ പരാജയപരമ്പരയ്ക് ക് വിരാമമിടുമോയെന് നാണ് സിനിമാ വിപണി ഉറ്റുനോക്കുന്നത ്. പാസഞ്ചര് എന്ന ഒറ്റച്ചിത്രത്തി ലൂടെ മലയാളത്തിന് പുതുപ്രതീക്ഷകള് സമ്മാനിച്ച സംവിധായകന് രഞ്ജിത്ത് ശങ്കറിനെ കൂട്ടുപിടിച്ചാണ ് പൃഥ്വി തിരിച്ചുവരവിനൊരുങ്ങു ന്നത്.

രഞ്ജിത്ത് ശങ്കര് തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന അര്ജുനന് സാക്ഷി തികച്ചും പുതുമയേറിയ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഭൂമാഫിയക്കെതിരെ പോരടുന്ന റോയി മാത്യു എന്ന യുവ ആര്ക്കിടെക്റ്റാ യാണ് പൃഥ്വി എത്തുന്നത്

വര്ഷങ്ങളോളം കേരളത്തിന് പുറത്തുകഴിഞ്ഞ റോയി നാട്ടില് തിരിച്ചെത്തുമ്പ ോള് മാറിയ സാഹചര്യങ്ങളോടുംഅവസ്ഥ കളോടും എങ്ങനെ പ്രതികരിക്കുന്നുവെന് നതാണ് അര്ജുനന് സാക്ഷിയുടെ പ്രമേയം. അഞ്ജലിയെന്ന വനിതാ ജേര്ണലിസ്റ്റായി ആന് അഗസ്റ്റിന് അഭിനയിക്കുന്നു. ബിജു മേനോന്, ജഗതി ശ്രീകുമാര്, നെടുമുടി വേണു, വിജയരാഘവന് തുടങ്ങിയവര് പ്രധാന വേഷങ്ങളിലെത്തുന ്നു.

ആക്ഷന് ത്രില്ലറായ അര്ജുനന് സാക്ഷിയിലൂടെ പൃഥ്വി ഒരു വിജയത്തിന് സാക്ഷ്യം വഹിയ്ക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാ ം.

No comments:

Post a Comment