Powered By Blogger

Thursday, January 27, 2011

സിനിമാ സമരങ്ങള് പ്രായോഗികമല്ല: മുകേഷ് -

ദുബൈ: പ്രതിസന്ധി നേരിടുന്ന മലയാള ചലച്ചിത്ര രംഗത്ത് സമരങ്ങള് അപ്രായോഗികമാണെന ്ന് പ്രമുഖ നടനും കേരള സംഗീത നാടക അക്കാദമി ചെയര്മാനുമായ മുകേഷ് അഭിപ്രായപ്പെട്ട ു. മലയാള സിനിമാ രംഗം മുമ്പെങ്ങുമില്ല ാത്ത വിധം കടുത്ത പ്രതിസന്ധിയിലൂട െയാണ് കടന്നുപോകുന്നത് . ഇതിനിടയില് സമരങ്ങളും പണിമുടക്കുകളുമൊക്കെയ ുണ്ടാകുന്നത് നിരവധി പേരുടെ ഉപജീവന മാര്ഗം മുടക്കും. അതിനാല് സിനിമാ സമരങ്ങള് അപ്രായോഗികമാണെന ്ന് അദ്ദേഹം പറഞ്ഞു. ദുബൈയില് സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്ത്തകരുമായ ി സംസാരിക്കുകയായിരുന്ന ു. സിനിമാ വ്യവസായം തകര്ന്നാല് ഈ രംഗത്തുള്ളവര് വീണ്ടും നാടകത്തിലേക്ക് തന്നെ തിരിച്ചുപോകേണ്ടിവരും .
ടെലിവിഷന് സീരിയലുകളുടെ കടന്നുകയറ്റം നാടകകലയുടെ തകര്ച്ചക്ക് കാരണമാകുന്നുണ്ടെന്നു ം അദ്ദേഹം പറഞ്ഞു. ഒരു നാടകം ശ്രദ്ധേയമായാല് രചയിതാവിന് പിന്നാലെ സീരിയല് നിര്മാതാക്കള് വന് പ്രതിഫലവുമായെത്തുകയാ ണ്. ഇതോടെ അയാള് നാടകം വിട്ട് സീരിയലുകളിലേക്ക ് കൂടുമാറുകയാണ് പതിവ്. ഇത് മികച്ച നാടകങ്ങളുടെ പിറവിക്ക് തടസ്സമാകുന്നു. മികച്ച പ്രതിഫലം ലഭിക്കുന്നതിനാല ് സീരിയല് രംഗത്താണ് ഇന്ന് കൂടുതല് എഴുത്തുകാരുള്ളത ്. എഴുത്തുകാര്ക്കു ം നടന്മാര്ക്കും സാമ്പത്തിക ഭദ്രത ഉണ്ടായാലെ നാടക രംഗം വിജയിക്കുകയുള്ള ൂ.
നടന്മാരുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സിനിമാ സംവിധായകര് നാടകം കാണാനെത്തുന്നത് നാടക സമിതിക്കാര്ക്ക് ഭയമായിരുന്നു. ഏതെങ്കിലുമൊരു നടന് നന്നായി അഭിനയിച്ചാല് അയാളെ സിനിമയില് അവസരം നല്കി കൊണ്ടുപോകും. ഇതോടെ നന്നായി പ്രവര്ത്തിച്ചിര ുന്ന നാടക ട്രൂപ് പൊളിയുന്നു. എങ്കിലും നാടകത്തിന്റെ ഭാവി കൂടുതല് പ്രതീക്ഷയുടേതാണെന്നു ം കൂടുതല് പേര് ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന ും അദ്ദേഹം പറഞ്ഞു.
തന്റെ സഹപ്രവര്ത്തകനായ നടന് ജയറാമിന് പത്മശ്രീ പുരസ്കാരം ലഭിച്ചതില് ഏറെ സന്തോഷമുണ്ട്. തമിഴ്നാടിന്റെ നോമിനേഷനിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരിക്കുന് നത്. പുരസ്കാരങ്ങള് താനേ വന്നെത്തുമെന്ന് കരുതുന്നതില് അര്ഥമില്ല. ആരെങ്കിലും പേര് നിര്ദേശിക്കേണ്ടതുണ്ട ്. പലപ്പോഴും യഥാര്ഥ കലാകാരന്മാര് പുരസ്കാരങ്ങള്ക് ക് സ്വയം അപേക്ഷിക്കാറില് ല. ഈയിടെ സംഗീത നാടക അക്കാദമി കലാകാരന്മാരുടെ ഡയറക്ടറി പുറത്തിറക്കുന്ന തിന് വിവരങ്ങള് അറിക്കാന് ആവശ്യപ്പെട്ട് പരസ്യം നല്കിയപ്പോള് യഥാര്ഥ കലാകാരന്മാരാരും സ്വയം അപേക്ഷിച്ചില്ലെ ന്നും എന്നാല് മറ്റുള്ളവരുടെ അപേക്ഷകള് യഥേഷ്ടം കിട്ടിയെന്നും മുകേഷ് പറഞ്ഞു. സൗദിയില് അക്കാദമിയുടെ എക്സ്റ്റന്ഷന് സെന്ററുകള് അനുവദിച്ചതില് വിവാദങ്ങളോ ക്രമക്കേടുകളോ ഇല്ല. ഇത്തരം സ്ഥാപനങ്ങളും മറ്റും അനുവദിക്കുമ്പോള ് ഭരണകക്ഷിയുടെ, മികച്ച രീതിയില് പ്രവര്ത്തിക്കുന ്ന അനുഭാവ സംഘടനകളെ പരിഗണിക്കുന്നത് സ്വാഭാവികമാണെന് നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment